covid

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 665 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ 13 പേർ വിദേശത്ത് നിന്നുവന്നവരും 12 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുവന്നവരും 640 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 36 പേരുണ്ട്.

ജില്ലയിൽ ഇതുവരെ 32,531 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 27800 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്.

ഇന്നലെ 199 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 26191 ആണ്. ജില്ലക്കാരായ 6135 പേർ ചികിത്സയിലാണ്.

മൂന്നു മരണം കൂടി

ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോർട്ട് ചെയ്തു. 1) കുറ്റപ്പുഴ സ്വദേശി (70) വീട്ടിൽവച്ച് ഇതര രോഗങ്ങൾ മൂലമുളള സങ്കീർണതകൾ നിമിത്തം മരണമടഞ്ഞു. പ്രാഥമിക സ്രവ പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചു.

2) നിരണം സ്വദേശിനി (47) വീടിന് സമീപം തോട്ടിൽ മുങ്ങിമരിച്ചു. തുടർന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചു.
3) പളളിക്കൽ സ്വദേശി (70) പളളിക്കൽ വൃദ്ധസദനത്തിൽ ഇതര രോഗങ്ങൾ മൂലമുളള സങ്കീർണതകൾ നിമിത്തം മരണമടഞ്ഞു. പ്രാഥമിക സ്രവ പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചു.