06-sunil-teacher
ഡോ. എം. എസ്. സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിതു നൽകുന്ന 188 ാമത് സ്‌നേഹഭവനം

പത്തനംതിട്ട: ഡോ. എം. എസ്. സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിത നൽകുന്ന 188 ാമത് സ്‌നേഹഭവനം, ഷിക്കാഗോ സോഷ്യൽ ക്ലബ് പ്രസിഡന്റ് പീറ്റർ കുളങ്ങരയുടെ സഹായത്താൽ,പട്ടാഴിവടക്ക് തെങ്ങമൺമഠം സോനുവിലാസത്തിൽ വിധവയായ രതിക്ക് നിർമ്മിച്ചുനൽകി. താക്കോൽ ദാനവും ഉദ്ഘാടനവും ക്ലബ് അംഗമായ തോമസ് ഇലവുങ്കലും, ലൂസി ഇലവുങ്കലും ചേർന്ന് നിർവഹിച്ചു.

ഡൈനിംങ് ടേബിളും കട്ടിലും വാങ്ങി നൽകി. വാർഡ് മെമ്പർ പ്രീത, മുൻ മെമ്പറായ ലിൻസി വർഗീസ്, കെ.പി. ജയലാൽ, അഭിജിത്ത് എന്നിവർ പ്രസംഗിച്ചു.