തട്ടയിൽ: തട്ടയിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം നാളെ മുതൽ 13 വരെ നടക്കും. നാളെ രാവിലെ 6.45 ന് ആചാര്യവരണം, ഏഴിന് അഷ്ടദ്രവ്യഗണപതിഹോമം, എട്ടിന് ഭദ്രദീപ പ്രതിഷ്ഠ, 8.15 ന് ഭാഗവത പാരായണം, വൈകിട്ട് ആറിന് അപ്പംമൂടൽ, 6.30 ന് പ്രഭാഷണം.
എട്ടിന് രാവിലെ ഏഴുമുതൽ ഭാഗവത പാരായണം, എട്ടിന് മഹാതൃകാലപൂജ, വൈകിട്ട് 5.30 ന് പ്രഭാഷണം.
ഒമ്പതിന് രാവിലെ ഏഴിന് ഭാഗവത പാരായണം, എട്ടിന് മഹാമൃത്യുഞ്ജയഹോമം, ശിവപാർവതി പൂജ, വൈകിട്ട് 5.30 ന് പ്രഭാഷണം. പത്തിന് രാവിലെ ഏഴിന് ഭാഗവത പാരായണം, എട്ടിന് സുബ്രഹ്മണ്യപൂജ, വൈകിട്ട് 5.30 ന് പ്രഭാഷണം. 11 ന് രാവിലെ ആറിന് ഗണപതിഹോമം, ഏഴിന് ഭാഗവത പാരായണം, എട്ടിന് നവഗ്രഹപൂജ, പത്തിന് നൂറുംപാലും, വൈകിട്ട് 5.30 ന് പ്രഭാഷണം.
12 ന് രാവിലെ ഏഴിന് ഭാഗവത പാരായണം, ഒമ്പതിന് ഹനുമത് പൂജ, വൈകിട്ട് 5.30 ന് പ്രഭാഷണം. 13 ന് രാവിലെ ആറിന് ഗണപതിഹോമം, ഏഴിന് ഭാഗവത പാരായണം, ഭാഗവത സമർപ്പണം, വൈകിട്ട് ആറിന് ദീപാരാധന.
14 ന് മകരവിളക്ക് മഹോത്സവം. രാവിലെ ഏഴിന് പൊങ്കാല. എട്ടിന് നെയ്യഭിഷേകം, 8.30 ന് കലശം, നവകം, 10.30 ന് കളഭാഭിഷേകം, വൈകിട്ട് ആറിന് പതിനെട്ടാംപടിപൂജ, 6.30 ന് മകരവിളക്ക് ദർശനം, ദീപാരാധന, ദീപക്കാഴ്ച്ച.