മല്ലപ്പള്ളി: കോട്ടയം-കോഴഞ്ചേരി റൂട്ടിൽ മല്ലപ്പള്ളി മുതൽ പുല്ലാട് വരെ റോഡ് പണി നടക്കുന്നതിനാൽ ഇന്ന് മുതൽ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം താൽക്കാലികമായി നിരോധിച്ചിരിക്കുന്നു. മല്ലപ്പള്ളി മുതൽ പടുതോട് വരെ പോകണ്ട വാഹനങ്ങൾ പടുതോട് പാലത്തിലൂടെ തുണ്ടിയംകുളം പരിയാരംമൂശാരിക്കവല വഴി മല്ലപ്പള്ളയിലേക്ക് പോകേണ്ടതും, വെണ്ണിക്കുളം മുതൽ പുല്ലാട് വരെ റോഡ് പണി നടക്കുന്നതിനാൽ ഈ റോഡിൽ കൂടി പോകേണ്ട വാഹനങ്ങൽ വെണ്ണിക്കുളം തടിയൂർ ചരൽക്കുന്ന് തോണിപ്പുഴ വഴി കോഴഞ്ചേരിയിലേക്ക് പോകേണ്ടതും, തിരുവല്ല വെണ്ണിക്കുളം പടുതോട് എഴുമറ്റൂർ ചാലാപ്പള്ളി ചുങ്കപ്പാറ മുതൽ പുല്ലാട് വരെ പോകേണ്ട വാഹനങ്ങൾ വെണ്ണിക്കുളം തുണ്ടിയിൽപ്പടി വരിയ്ക്കാനിക്കൽ വാളക്കുഴി എഴുമറ്റൂർ ചാലാപ്പള്ളി ചുങ്കപ്പാറ വഴി പോകേണ്ടതുമാണ്.ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇത് തുടരുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ പൊതുമരാമത്ത് വകുപ്പ് ദേശീയപാത ബൈപ്പാസ് ഉപവിഭാഗം കൊല്ലം അറിയിച്ചു.