റാന്നി പെരുനാട്: ഓട്ടോ മറിഞ്ഞ് ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കൂനങ്കര കുന്നുംപുറത്ത് രാജമ്മ (74) മരിച്ചു. വെള്ളിയാഴ്ച രാവിലെ 10.45ന് മഠത്തുംമൂഴി കൊച്ചുപാലത്തിനു സമീപമാണ് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞത്. ഓട്ടോയിൽ നിന്നു തെറിച്ചുവീണ രാജമ്മയുടെ ദേഹത്തേക്കാണ് വണ്ടി മറിഞ്ഞത്. സംസ്‌കാരം പിന്നീട്. പരേതനായ പൊന്നപ്പൻ ആചാരിയുടെ ഭാര്യയാണ്. മക്കൾ: രാഗിണി, ജയ. മരുമകൻ: ഹരിക്കുട്ടൻ (വിശ്വകർമ മഹാസഭ യൂണിയൻ ജോയിന്റ് സെക്രട്ടറി).