ss

പത്തനംതിട്ട: ആറന്മുളയുടെ പൈതൃകവും സാംസ്‌കാരിക സ്വത്വവും നിലനിറുത്താൻ നിതാന്ത ജാഗത്ര പുലർത്തിയ കവയിത്രി സുഗതകുമാരിയെ ആറന്മുള വാഴുവേലിൽ തറവാട്ടിൽ 'സുഗതാഞ്ജലി' എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ ജന്മനാട് അനുസ്മരിക്കും. 10ന് രാവിലെ 10നാണ് ചടങ്ങ്.
തിരുവനന്തപുരം എം.ബി.എസ് യൂത്ത് ക്വയർ സംഘം സുഗതകുമാരി കവിതകൾ സംഗീത സാന്ദ്രമായി ആലപിക്കും. സുഗതകുമാരിയുടെ കുടുംബാംഗങ്ങളായ ലക്ഷ്മിദേവിക്കും ശ്രീദേവി പിള്ളയ്ക്കും ഒപ്പം കേരളത്തിലെ പരിസ്ഥിതി പ്രവർത്തകരും സാഹിത്യ സാമൂഹിക സാംസ്‌കാരിക പ്രവർത്തകരും ആറന്മുളയിൽ ഒത്തുചേരും.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, എം.എ. ബേബി, പന്ന്യൻ രവീന്ദ്രൻ, മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, എം.എൽ.എമാരായ മുല്ലക്കര രത്‌നാകരൻ, രാജു ഏബ്രഹാം, മാത്യു .ടി. തോമസ്, ചിറ്റയം ഗോപകുമാർ, വീണാജോർജ്ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ചെയർമാൻ പി. പ്രസാദ്, അഡ്വ. പീലിപ്പോസ് തോമസ്, അഡ്വ. കെ. അനന്തഗോപൻ, അഡീഷണൽ അഡ്വ. ജനറൽ രഞ്ജിത്ത് തമ്പാൻ, മാലേത്ത് സരളാദേവി, കെ.കെ. റോയിസൺ, ഷാജി ചാക്കോ, ആർ.എസ്.എസ്. പ്രാന്ത കാര്യകാരി സദസ്യൻ കെ. കൃഷ്ണൻ കുട്ടി തുടങ്ങിയവർ പെങ്കടുക്കും.

വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ എ. പദ്മകുമാർ, പ്രദീപ് അയിരൂർ, അഡ്വ. ആർ. ശരത് ചന്ദ്രകുമാർ, പി.പി. ചന്ദ്രശേഖരൻ നായർ എന്നിവർ പെങ്കടുത്തു.