അടൂർ: അടൂർ ജനറൽ ആശുപത്രിയിൽ ചിറ്റയം ഗോപകുമാർ എം.എൽ.എ രണ്ട് പുതിയ ആംബുലൻസുകൾ ലഭ്യമാക്കി. ആസ്ഥി വികസന ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ ചെലവഴിച്ചാണ് ഒരു എ.സിയും നോൺ എ.സിയുമായ രണ്ട് ആംബുലൻസുകളുടെ താക്കോൽ ഇന്നലെ കൈമാറിയത്. നിലവിലുണ്ടായിരുന്ന ആംബുലൻസിന്റെ അറ്റ കുറ്റപണികൾ പണി പൂർത്തീകരിച്ചാൽ പകൽ രണ്ടെണ്ണത്തിന്റെയും രാത്രിയിൽ ഒരെണ്ണത്തിന്റെയും സേവനം ഇനിമുതൽ ലഭ്യമാകും. ആശുപത്രി വളപ്പിൽ നടന്ന ചടങ്ങിൽ താക്കാൽദാനം ആശുപത്രി സൂപ്രണ്ട് ഡോ.സുഭഗന് നൽകി ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർമാൻ ഡി.സജി അദ്ധ്യക്ഷനായിരുന്നു. വൈസ് ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ്, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയൻ, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം പി.ബി ഹർഷകുമാർ, ഡോ.വർഗീസ് പേരയിൽ, ആനന്ദൻ, അഡ്വ.എസ്.മനോജ്, ഏഴംകുളം നൗഷാദ്, കെ.ജി വാസുദേവൻ, എസ്.അഖിൽ, റോണി പാണം തുണ്ടിൽ, വരിക്കോലിൽ രമേശൻ, കെ.മഹേഷ്കുമാർ, അനിത,അപ്സര സനൽ, ഡോ.സുഭഗൻ,ഡോ.നിഷാന്ത്, ഡോ.പ്രശാന്ത്, ഡോ. ശശി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 5.25 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് അടൂർ ജനറൽ ആശുപത്രിയിൽ നടക്കുന്നത്. ട്രോമാകെയർ യൂണിറ്റ് ഈ മാസം അവസാനത്തോടെ പൂർത്തിയാകുമെന്ന് എം.എൽ.എ ചിറ്റയം ഗോപകുമാർ പറഞ്ഞു.