കോഴഞ്ചേരി: എ.കെ.എസ്.ടി.യു (ഓൾ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ) ജില്ലാ സമ്മേളനം 23ന് കോഴഞ്ചേരി ബി.ആർ.സി ഹാളിൽ നടക്കും. സ്വാഗത സംഘ രൂപീകരണ യോഗം സി.പി.ഐ കോഴഞ്ചേരി ലോക്കൽ സെക്രട്ടറി ചന്ദ്രശേഖര കുറുപ്പ് പഴഞ്ഞിയിൽ ഉദ്ഘാടനം ചെയ്യും. എ.കെ.എസ്.ടി.യു ജില്ലാ പ്രസിഡന്റ് പി.കെ.സുശീൽ കുമാർ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം സി.മോഹനൻ, ജില്ല സെക്രട്ടറി പി.എസ്. ജീമോൻ,സംസ്ഥാന കമ്മിറ്റിയംഗം കെ.എ. തൻസീർ, ജില്ല ജോ.സെക്രട്ടറി ഷൈൻ ലാൽ,ജില്ല കമ്മിറ്റിയംഗം റെജി മലയാലപ്പുഴ എന്നിവർ സംസാരിച്ചു. സി.പി.ഐ കോഴഞ്ചേരി മണ്ഡലം സെക്രട്ടറി അഡ്വ.ആർ.ശരത് ചന്ദ്രകുമാർ ചെയർമാനായും,എ.കെ.എസ്.ടി.യു കോഴഞ്ചേരി സബ് ജില്ല സെക്രട്ടറി പി.റ്റി.മാത്യു കൺവീനറായുമുള്ള സ്വാഗത സംഘം രൂപീകരിച്ചു.