07-malinyam
നെല്ലിമുരുപ്പ് കൂടൽ റോഡരികിലെ കുമ്പളോട്ട് തോട്ടിലേക്ക് മലിന്യം വലിച്ചെറിഞ്ഞനിലയിൽ

കൂടൽ: നെല്ലിമുരുപ്പ് കൂടൽ റോഡരികിലെ കുമ്പളോട്ട് തോട്ടിലേക്ക് രാത്രി കാലങ്ങളിൽ മലിന്യം വലിച്ചെറിയുന്നതായി പരാതി. പത്തനാപുരത്ത് വച്ച് കല്ലടയാറ്റിൽ ചേരുന്ന തോടിന്റെ ഇരുകരയിലുമുള്ള പ്രദേശവാസികൾ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തോട്ടിലെ വെള്ളമാണ്. തോട്ടിലേക്കുള്ള മാലിന്യ നിക്ഷേപത്തിനെതിരെ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.