07-membership-campaign
മെമ്പർഷിപ്പ് ക്യാമ്പയിൻ അഡ്വ. കെ. യു. ജനീഷ്‌കുമാർ എം. എൽ. എ. ഉത്ഘാടനം ചെയ്യുന്നു. ഇടത്തുനിന്നും എസ്. സത്യനേശൻ, ടി. പി. സുനിൽകുമാർ, പി. മുരുകേശൻ, എം. എ. ഏബ്രഹാം കെ. എൻ. ശശിക്കുട്ടൻ, ബിജു കുമ്പഴ, മാത്യൂസ് വർഗീസ്, കെ. ജി. ഗോപകുമാർ, രാഘേഷ് പി. വി., പ്രസാദ് വി. മോഹൻ എന്നിവർ.

പത്തനംതിട്ട: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പഴ വൈ.എം.സി.എ ഹാളിൽ ജില്ലാതല മെമ്പർഷിപ്പ് ക്യാന്പയിനും നേതൃത്വപരിശീലനവും, രക്തദാന ബോധവൽക്കരണ ക്ലാസും നടന്നു.അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ.ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മാത്യൂസ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജി.ഗോപകുമാർ നേതൃത്വ പരിശീലനവും ബി.ഡി.കെ. ജില്ലാ പ്രസിഡന്റ് ബിജു കുമ്പഴ രക്തദാന ക്ലാസും നടത്തി. എം.ബി.ബി. എസ്.ബിരുദദാരികളായ കോന്നി യൂണിറ്റ് ജോയിന്റ് സെക്രട്ടറി കെ.എസ്.ജയപ്രകാശിന്റെ മകൾ ഡോ.പ്രിയ എസ്.പ്രകാശിനെയും,കുമ്പഴ യൂണിറ്റ് വൈസ് പ്രസിഡന്റ് തോമസ് ബാബുവിന്റെ മകൻ ഡോ.ഷോബിൻ തോമസിനെയും കോന്നി യൂണിറ്റംഗം പ്രദീപ് കുമാറിന്റെ മകൾ ഡോ.കെ.പി.ഐശ്വര്യാ ലക്ഷ്മിയെയും എം.എൽ.എ അനുമോദിച്ചു. ബി.ഡി.കെ.യുമായി ചേർന്ന് എല്ലാ മാസവും രക്തദാന ക്യാമ്പ് നടത്തുന്നതിനുവേണ്ടി എ.എ.ഡബ്‌ള്യൂ കെ.ജില്ലാ കോഡിനേറ്ററായി പി.വി.രാഘേഷിനെ ചുമതലപ്പെടുത്തി. സംസ്ഥാന ജോ.സെക്ര.പി.മുരുകേശൻ ജില്ലാ സെക്രട്ടറി പ്രസാദ് വി.മോഹൻ, ജില്ലാ ട്രഷറർ എം.എ.ഏബ്രഹാം,ജില്ലാ വൈ.പ്ര.ടി.പി.സുനിൽകുമാർ, ജി.ജോ.സെക്ര.പി.വി.രാഘേഷ്, എസ്.സത്യനേശൻ,എം.പി.രമേശ്, കെ.എൻ. ശശിക്കുട്ടൻ എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് പ്രതിനിധികൾ പങ്കെടുത്തു.