കൈപ്പട്ടൂർ: ദൈവകരങ്ങളിൽ സമർപ്പിച്ച് ജീവിതം നയിക്കുമ്പോൾ ആത്മസംതൃപ്തി ലഭിക്കുമെന്ന് മലങ്കര ഓർത്തഡോക്സ് സഭ അടൂർ-കടമ്പനാട് ഭദ്രാസനാധിപൻ ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പൊലീത്ത. കൈപ്പട്ടൂർ സെന്റ് ജോർജ് സ് മൗണ്ട് ഹൈസ്‌കൂളിൽ കീപ്പള്ളിൽ കെ.എം.ജോൺ, അന്നമ്മ ജോൺ, തെങ്ങുവിളയിൽ റ്റി.ഐ.ഇട്ടിച്ചെറിയ എന്നിവരുടെ ഓർമ്മയ്ക്കായി നിർമ്മിച്ച സ്മൃതി മന്ദിരം കൂദാശയോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനസുകളുടെ അകലം കുറച്ച് മനുഷ്യബന്ധങ്ങൾ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് മെത്രാപ്പൊലീത്ത പറഞ്ഞു. ഹെഡ്മാസ്റ്റർ ആർ.രാജേന്ദ്രൻ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു.ഫാ. ഡാനിയേൽ പുല്ലേലിൽ അനുസ്മരണ പ്രഭാഷണം നടത്തി.ഡോ.ഐസക് പാമ്പാടി, ഫാ.ജോൺസൺ കല്ലിട്ടതിൽ കോർഎപ്പിസ്‌ക്കോപ്പ, ഫാ.ഷിബു വർഗീസ്, സ്‌കൂൾ മാനേജർ ജോൺസൺ കീപ്പള്ളിൽ,വാർഡ് മെമ്പർ സുഭാഷ് നടുവിലേതിൽ,പാപ്പച്ചൻ കീപ്പള്ളിൽ,പ്രീത് ജി.ജോർജ്, ഫ്രെഡി ഉമ്മൻ എന്നിവർ പ്രസംഗിച്ചു.കേരള പവർ മൈൻഡ് വിഷൻ പുറത്തിറക്കിയ മാഗസിൻ മനസ് മെത്രാപ്പൊലീത്ത പ്രകാശനം ചെയ്തു.