പത്തനംതിട്ട: ജില്ലയുടെ പുതിയ പൊലീസ് മേധാവിയായി പി.ബി രാജീവ് ചുമതലയേറ്റു. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണറായിരുന്നു തൃശൂർ സ്വദേശിയായ രാജീവ്. ജില്ലയുടെ ചുമതല ലഭിക്കുന്നത് ആദ്യമായാണ്. കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്.പി ആയിരിക്കെ, 2018 ൽ സ്തുത്യർഹ സേവനങ്ങൾ പരിഗണിച്ച് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചിട്ടുണ്ട്.
ജില്ലാ പൊലീസ് മേധാവിയുടെ ചാർജ് അഡിഷണൽ എസ്.പി എ.യു. സുനിൽകുമാറിൽ നിന്നാണ് ഏറ്റെടുത്തത്. ജില്ലാ സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ആർ.ജോസ്, ഡി.സി.ആർ.ബി ഡിവൈ.എസ്.പി എ. സന്തോഷ്‌കുമാർ, സി.ബ്രാഞ്ച് ഡിവൈ.എസ്.പി ആർ.സുധാകരൻ പിള്ള, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ആർ.പ്രദീപ് കുമാർ, ഡിവൈ.എസ്.പിമാരായ ആർ.ബിനു, കെ.സജീവ്, ടി.രാജപ്പൻ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു സ്ഥാനാരോഹണം.