stadium
തിരുവല്ല നഗരസഭാ സ്റ്റേഡിയത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നു

തിരുവല്ല: ഏറെക്കാലമായി കാടുവളർന്ന് ഇഴജന്തുശല്യം രൂക്ഷമായ തിരുവല്ല നഗരസഭ സ്റ്റേഡിയത്തിലെ കാട് വെട്ടിത്തെളിക്കുന്ന പണികൾ ആരംഭിച്ചു. കൗൺസിലർ ജിജി വട്ടശേരിയുടെ നേതൃത്വത്തിൽ വൈസ് മെൻസ് ക്ലബ് അംഗങ്ങളും നഗരസഭ ശുചീകരണ തൊഴിലാളികളും ചേർന്നാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. മൈതാനത്തും പവലിയനിലുമായി വളർന്നുനിൽക്കുന്ന കാടും ചെടികളുമാണ് വെട്ടിനീക്കുന്നത്. കാട് വളർന്നതോടെ മൈതാനത്തേക്ക് പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു . കായിക പരിശീലകരും ഇതുകാരണം വിഷമത്തിലായിരുന്നു. പവലിയനിലടക്കം കാട് വളർന്നതോടെ ഇഴജന്തുക്കളുടെ ശല്യം വർദ്ധിച്ചത് കായികപ്രേമികൾക്കും പ്രഭാത സവാരിക്കാർക്കും ഭീഷണി സൃഷ്ടിച്ചിരുന്നു. ഇതേതുടർന്നാണ് ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കാൻ തീരുമാനിച്ചത്. ആലോചനാ യോഗത്തിൽ ക്ലബ് പ്രസിഡന്റ് ബാബു പറയത്തു കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ജിക്കു വട്ടശേരി, സാബു, ബിജോ വട്ടശേരി, പ്രിൻസ് ജോസ്, ഓമന ജേക്കബ്, പാസ്റ്റർ ജോൺസൺ, പ്രൊഫ. ജയിംസ്, അഫ്സർ അഹമ്മദ്, ഗിരീഷ് കുമാർ, ജിജു കോടിയാട്ട്, മോഹൻ എന്നിവർ പങ്കെടുത്തു.