അടൂർ : ഭാരതത്തിലെ ഗ്രാമീണ മേഖലയിൽ 2024ന് മുൻപ് സമ്പൂർണ ശുദ്ധജല എത്തിക്കുന്നതിന് അനുവദിച്ച കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ജൽ ജീവൻ പദ്ധതി രാഷ്ട്രീയ അന്ധതയുടെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന അടൂർ മണ്ഡലത്തിലെ വിവിധ പഞ്ചായത്ത്‌ ഭരണസമിതികൾക്കെതിരെ അടൂർ ബി.ജെ.പി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. അടൂർ മണ്ഡലം വൈസ് പ്രസിഡന്റ്‌ രവീന്ദ്രൻ മാങ്കൂട്ടത്തിന്റെ അദ്ധ്യക്ഷതയിൽ മണ്ഡലം പ്രസിഡന്റ് അനിൽ നെടുംമ്പള്ളിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം രാജൻ പെരുമ്പാക്കാട്, ജില്ലാ സമിതി അംഗം അഡ്വ.രാജു മണ്ണടി, മണ്ഡലം ട്രഷറർ എസ്.വേണുഗോപാൽ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ എം.ബി ബിനുകുമാർ രാജേഷ് തെങ്ങമം എന്നിവർ സംസാരിച്ചു. പഞ്ചായത്ത്‌ ഭരണ സമിതികൾ സാധാരണക്കാരനോടുള്ള ഈ ദാർഷ്ട്ര്യം അവസാനിപ്പിച്ചില്ലെങ്കിൽ സമരപരിപാടികളായി മുൻപോട്ട് പോകുന്നതിനും മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.