തിരുവല്ല: കിഴക്കൻ മുത്തൂർ മനയ്ക്കച്ചിറ റോഡിൽ കണിയാമ്പാറ റോഡ് ചേരുന്ന മണക്കാട്ട് പടി മുക്കവലയിൽ യാത്രക്കാർക്ക് സൂചനയേകാൻ കോർണർ കണ്ണാടി സ്ഥാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി ദിനേശ്കുമാർ ഉദ്ഘാടനം ചെയ്തു. സുദർശനം നേത്രചികിത്സാലയം സാമൂഹിക സേവനം പദ്ധതിയുടെ ഭാഗമായാണിത് സ്ഥാപിക്കപ്പെട്ടത്. കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ഡി ദിനേശ്കുമാർ ഉദ്ഘാടനം നിർവഹിച്ചു. തപസ്യ ശബരിഗിരി മേഖല അദ്ധ്യക്ഷൻ ഡോ. ബി.ജി. ഗോകുലൻ, ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ടി.രാജേഷ് കുമാർ ഗ്രാമപഞ്ചായത്തംഗങ്ങളായ രാജശ്രീ, ശ്രീകുമാരി, സാമൂഹ്യ പ്രവർത്തകരായ .കെ.സി.പ്രദീപ് ചന്ദ്, പ്രേംകുമാർ, മനോജ് താഴത്തേകുറ്റ് എന്നിവർ പങ്കെടുത്തു.