അടൂർ : കർഷകരുടെ പ്രദേശിക ഉത്സവമായ ആനന്ദപ്പള്ളി മരമടി മത്സരം നടത്തുന്നതിനുള്ള നീക്കങ്ങൾ മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ട് ആനന്ദപ്പള്ളി പൈതൃക സംരക്ഷണ സമതി പ്രസിഡന്റ് ബിജു ജോർജ്ജ് സെക്രട്ടറി സോണിയും മന്ത്രി എ.കെ. ബാലനും ചിറ്റയം ഗോപകുമാർ എം.എൽ.എ യ്ക്കും നിവേദനം നൽകി. ഇത് സംബന്ധിച്ച് ചിറ്റയം ഗോപകുമാർ എം.എൽ.എ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചപ്പോൾ ഉചിതമായ നടപടി സ്വീകരിക്കാമെന്ന ഉറപ്പ് ഇനിയും നടപ്പാക്കിയില്ല. എട്ടു മുതൽ 22വരെ നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം.