തിരുവല്ല: കേന്ദ്രസർക്കാർ റിപ്പബ്ലിക് ആഘോഷത്തിനായി ചെലവഴിക്കുന്ന തുകയുടെ ഒരുഭാഗം രാജ്യത്തെ കർഷകർക്കായി വീതിച്ച് നൽകണമെന്നും ജിയോ കണക്ഷനുകൾ ബഹിഷ്‌ക്കരിക്കണമെന്നും ആവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദൾ സായാഹ്‌ന ധർണ നടത്തി. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് പ്രൊഫ.വർഗീസ് മാലക്കര ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഖിൽ അദ്ധ്യക്ഷത വഹിച്ചു. മോഹൻദാസ്, പ്രെസ്സു, റോയി വർഗീസ്, അനിൽ കുറ്റൂർ,രാജീവ് ആക്ളമൻ എന്നിവർ പ്രസംഗിച്ചു.