jeep
ആനന്ദപ്പളളിയ്ക്ക് സമീപമുണ്ടായ പൊലീസ് ജീപ്പ് അപകടം

അടൂർ : സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ. എസ്. പി വിദ്യാധരൻ സഞ്ചരിച്ച പൊലീസ് ജീപ്പ് നിയന്ത്രണംവിട്ട് തലകീഴ്മേലായി മറിഞ്ഞെങ്കിലും വാഹനത്തിൽ ഉണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അടൂർ - പത്തനംതിട്ട റൂട്ടിൽ ആനന്ദപ്പള്ളിക്കും പോത്രാടിനും ഇടയിലുള്ള ഇറക്കത്തിൽ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ജീപ്പ് തലകീഴായി രണ്ടുതവണ മറിഞ്ഞ് വശംതിരിഞ്ഞ് വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ബൈക്ക് ഇടിച്ചുതെറിപ്പിച്ചശേഷം കടയിലേക്ക് പാഞ്ഞുകയറുയായിരുന്നു. കടയിൽ ഇൗ സമയം ആരും ഇല്ലാതിരുന്നതിനാൽ വലിയൊരു അപകടം ഒഴിവാക്കി. തിരുവനന്തപുരത്ത് കോടതിയിൽപ്പോയി പത്തനംതിട്ടയിലേക്ക് മടങ്ങുംവഴിയാണ് അപകടം. എതിരേ അമിതവേഗത്തിൽ വന്ന കാറിൽ ഇടിക്കാതിരിക്കാനുള്ള ഡ്രൈവറുടെ ശ്രമത്തിനിടയിലാണ് ജീപ്പ് മറിഞ്ഞത്.