തിരുവല്ല: തുകലശേരി തച്ചാട്ട് വീട്ടിലെ ദമ്പതികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. റിട്ട. ആർമി ഉദ്യോഗസ്ഥൻ പി.എൻ. ഗോപാലകൃഷ്ണൻ നായർ (76), ഭാര്യ യോഗക്ഷേമം എൽ.പി. സ്‌കൂൾ റിട്ട. ഹെഡ്മിസ്ട്രസ് ടി. രാധമ്മ (മണിയമ്മ - 72) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലർച്ചെ മൂന്നിന് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു ഗോപാലകൃഷ്ണൻ നായരുടെ മരണം. പ്രമേഹ രോഗത്തെ തുടർന്ന് 26 ദിവസമായി പുഷ്പഗിരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രാധമ്മ ഇന്നലെ ഉച്ചയ്ക്ക് 11.15 നും മരിച്ചു. ഇരുവരുടെയും സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ നടക്കും. മക്കൾ: ജി. ഗോപകുമാർ (മുൻ സെക്രട്ടറി, ശ്രീവല്ലഭ ക്ഷേത്ര ഉപദേശക സമിതി), ജി. ജയമോഹൻ (കുവൈറ്റ്). മരുമക്കൾ: എസ്. സംഗീത (മംഗലശേരിൽ, കവിയൂർ), ദേവിമോഹൻ (പച്ചയ്ക്കൽ, മൂവാറ്റുപുഴ).