തിരുവല്ല: പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിന്റെ ഉന്നമനത്തിനായുള്ള സേവനങ്ങളെ മാനിച്ച് അമേരിക്കൻ ആംഗ്ലിക്കൻ അക്കാദമി ഓഫ് റിലീജിയസ് അഫേഴ്സ്‌, റിട്ട.അദ്ധ്യാപകൻ കുറ്റപ്പുഴ തടത്തിൽ ജോസഫ് ചാക്കോയെ ആദരിച്ചു. ഗ്രാമകേളി കലാ സാംസ്ക്കാരിക പരിസ്ഥിതി സംഘടനയുടെ ആഭിമുഖ്യത്തിൽ നടന്ന അനുമോദന സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി റോയി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. മുളവന രാധാകൃഷ്ണൻ, കെ.ബി.സലിം,സാമുവൽ നെല്ലിക്കാട്, സി.മുത്തു, എസ്.കെ.ഭാനു എന്നിവർ പ്രസംഗിച്ചു.