അടൂർ: മാർത്തോമാ സഭ അടൂർ ഭദ്രാസനം 37-ാമത് കൺവെൻഷൻ അടൂരിൽ ആരംഭിച്ചു. സഭയുടെ 22-ാം മാർത്തോമാ ഡോ.തീയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്തായ്ക്ക് അടൂരിന്റെ വരവേല്പ് നൽകി ഉപഹാരം സമർപ്പിച്ചു. അടൂർ ഭദ്രാസനത്തിന്റെ റൂബി ജൂബിലി സ്മാരകമായി ഇലിപ്പക്കുളത്ത് നിർമ്മിക്കുന്ന സീനിയർ സിറ്റിസൺ സ്വാന്തന പരിചരണ കേന്ദ്രത്തിന്റെ ശിലാ ആശീർവാദം മെത്രാപ്പൊലീത്ത ഉദ്ഘാടനം നിർവഹിച്ചു. ഡോ.തോമസ് മാർ തീത്തോസ് തിരുമേനിയുടെ പ്രാർത്ഥനയോടെ കൺവെൻഷൻ ആരംഭിച്ചു. ഡോ.ഏബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പായുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജിജി തോംസൺ ഐ.എ.എസ്, വെരി.റവ.ടി.കെ.മാത്യു എന്നിവർ പ്രസംഗിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം അനുവദനീയ എണ്ണം ആളുകളെ പങ്കെടുപ്പിച്ച് നടത്തുന്ന യോഗം ഞായറാഴ്ച സമാപിക്കും.