പന്തളം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബന്ധുവായ ആറ്റിങ്ങൽ കരിച്ചയിൽ വീട്ടിൽ ഷാജിയെ (49) പൊലീസ് അറസ്റ്റുചെയ്തു. 2016 മുതലുള്ള കാലയളവിൽ ഭുവനേശ്വരം, തുമ്പമൺ എന്നിവിടങ്ങളിലെ വാടക വീടുകളിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. പൊലീസ് ഇൻസ്‌പെക്ടർ എസ്.ശ്രീകുമാർ, എസ്.ഐ മഞ്ജു വി.നായർ, എ.എസ്.ഐ എൻ.സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. റിമാൻഡ് ചെയ്തു.