തിരുവല്ല : സമ്മർറിവിഷൻ 2021ന്റെ ഭാഗമായി വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഓൺലൈനായി അപേക്ഷ നൽകിയപ്പോൾ മതിയായ രേഖകൾ വെക്കാതെ അപ്ലേ ചെയ്ത അപേക്ഷയിൽ തുടർനടപടി സ്വീകരിക്കുന്നതിനായി അപേക്ഷകർക്ക് അവരുടെ മൊബൈലിൽ എസ്.എം.എസ് മുഖാന്തിരം ഹിയറിംഗ് ഡേറ്റ് നൽകിയിട്ടുള്ളതാണ്. അത്തരം അപേക്ഷകർ വീട്ടിലെ / അടുത്തുള്ള വീട്ടിലെ ഒരാളുടെ ഇലക്ഷൻ കാർഡ് നമ്പർ, വയസ്, താമസം, തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം തിരുവല്ല താലൂക്ക് ഇലക്ഷൻ വിഭാഗത്തിൽ 12.01.21ന് 5ന് മുമ്പായി നേരിട്ടു ഹാജരാകേണ്ടതാണ്. ഫോൺ: 0469- 2960103