lalji
പ്രവാസി സംസ്‌കൃതി മസ്‌കറ്റ് സംഘടിപ്പിച്ച പ്രവാസി സാംസ്‌കാരിക സംഗമം ചലച്ചിത്ര സംവിധായകൻ ലാൽജി ജോർജ് ഉദഘാടനം ചെയ്യുന്നു.

പത്തനംതിട്ട: പ്രവാസി സംസ്‌കൃതി മസ്‌കറ്റ് സാംസ്‌കാരിക സംഗമവും കവിയരങ്ങും നടത്തി. മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്‌കാരം ശ്രീരഞ്ജിനി സുധീഷിനും ആര്യ കൃഷ്ണനും ഡോ.ഇളമൺ രമേശൻ നമ്പൂതിരി,സമ്മാനിച്ചു ചലച്ചിത്ര സംവിധായകൻ ലാൽജി ജോർജ് ഉദ്ഘാടനം ചെയ്തു. ബേബി വെണ്ണിക്കുളം കവിയരങ്ങിന് നേതൃത്വം നൽകി. ഇളമൺ രമേശൻ നമ്പൂതിരി, ജില്ലാ പഞ്ചായത്തംഗം ജിജി മാത്യു, ജെയിംസ്, ബിൻഷാ ആൻ സാമുവേൽ, രാജു വടശേരിക്കര, ബിജു ജേക്കബ് വെണ്ണിക്കുളം എന്നിവർ പ്രസംഗിച്ചു.