കോന്നി: കോന്നി സഹകരണ കാർഷിക വികസന ബാങ്കിൽ മാർച്ച് 31ന് അവസാനിക്കുന്ന ക്വാർട്ടറിൽ 10 കോടി രൂപ വായ്പ നൽകുമെന്ന് പ്രസിഡന്റ് എസ്.വി.പ്രസന്നകുമാർ, സെക്രട്ടറി ജേക്കബ് സഖറിയ എന്നിവർ അറിയിച്ചു. പശു,കോഴി,പന്നി വളർത്തലിന് നബാർഡിന്റെ സബ്സിഡിയോടു കൂടിയ വായ്പ ലഭിക്കും. ഭവന നിർമ്മാണം, വ്യവസായം, കച്ചവടം, വാഹനവായ്പ, കെട്ടിട നിർമ്മാണം തുടങ്ങിയ ആവശ്യങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിൽ ദീർഘകാല വായ്പ നൽകും. വായ്പ ആവശ്യമുള്ളവർ ചൈനാമുക്കിലുള്ള ബാങ്ക് ഹെഡ് ഓഫീസുമായി ബന്ധപ്പെടണം.