മല്ലപ്പള്ളി: പാതിക്കാട് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയുടെ 78 ാമത് കൺവെൻഷനും 133ാമത് പെരുന്നാളും14 ,15 തീയതികളിൽ നടക്കും.
ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മുഖ്യകാർമ്മികത്വം വഹിക്കും. 10 ന് രാവിലെ 7ന് പ്രഭാത നമസ്‌കാരം,കുർബാന,10ന് കൊടിയേറ്റ് തുടർന്ന് കുരിശടികളിൽ കൊടിയേറ്റ് വൈകിട്ട് 5 ന് മല്ലപ്പളളി കുരിശടിയിൽ, 5.15ന്. ഹനുമാൻകുന്ന് കുരിശടിയിൽ,5.30ന് വാളുവേലി കുരിശടിയിൽ . , 14ന് വൈകിട്ട് 5.30ന്,
സന്ധ്യാ നമസ്‌കാരം,6.30ന് ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ പ്രസംഗിക്കും.,7.30ന് പ്രദക്ഷിണം 15 ന് രാവിലെ 7ന് പ്രഭാത നമസ്‌കാരം ,8ന് മൂന്നിന്മേൽ കുർബാന..10 ന് പ്രദക്ഷിണം, ആശിർവാദം, കൈമുത്ത്, കൊടിയിറക്ക്.