പന്തളം: പന്തളത്തിന്റെ ക്രമസമാധാന പരിപാലനത്തിന് ഇനി വനിത പ്രിൻസിപ്പൽ എസ്.ഐയും. തിരുവല്ലയിലും കൊച്ചി സിറ്റിയിലും മികവ് തെളിയിച്ച മഞ്ജു വി.നായരാണ് പൊലീസ് ഇൻസ്‌പെക്ടർ എസ്. ശ്രീകുമാറിന് സല്യൂട്ട് നൽകി ചുമതലയേറ്റത്.
പ്രാെഫെഷൻ എസ്.ഐയായി മാവേലിക്കരയിലും ജൂനിയർ എസ്. ഐയായി ചെങ്ങന്നൂരിലും മുമ്പ് ജോലി ചെയ്തിരുന്നു. രണ്ട് വർഷം മുൻപാണ് മഞ്ജു സേനയിൽ ചേർന്നത്. അതിന് മുൻപ് നഗരസഭയിലും റെയിൽവേയിലും പബ്ലിക് റിലേഷൻ വകുപ്പിലും ജോലി ചെയ്തിരുന്നു. ചാരുംമൂട് വേടറപ്‌ളാപ് കൊട്ടാരത്തിൽ വാസുദേവൻ നായരുടെ മകളും നൂറനാട് പണയിൽ ശ്രീശൈലത്തിൽ ജെ.ജയകുമാർ ഉണ്ണിത്താന്റെ ഭാര്യയുമാണ്. മക്കൾ: കല്യാണി, ലക്ഷ്മി.