മല്ലപ്പള്ളി:യൂണിയൻ ക്രിസ്ത്യൻ കൺവെൻഷൻ ഫെബ്രുവരി 4,6 തീയതികളിൽ മല്ലപ്പള്ളി ഹോളി ഇമ്മാനുവൽ സിഎസ്‌ഐ പള്ളിയിലും, ഫെബ്രുവരി 5,7 തീയതികളിൽ പരിയാരം സെന്റ് ആൻഡ്രൂസ് പള്ളിയിലും നടക്കും. കൺവെൻഷൻ പ്രസിഡന്റ് റവ.ബെനോജി.കെ.മാത്യുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ആലോചനായോഗത്തിൽ റവ.ജോണി ആൻഡ്രൂസ് ,ജോസി കുര്യൻ, റോയ്‌സ് വർഗീസ്, വർഗീസ് കെ ചാക്കോ, സി.റ്റി തോമസ് എന്നിവർ പ്രസംഗിച്ചു. സബ്കമ്മിറ്റികൾ രൂപീകരിച്ചു. ഫൈനാൻസ്- റവ.ജോജി തോമസ് (ചെയർമാൻ) സി.റ്റി.തോമസ്, വർഗീസ് കെ. ചാക്കോ (കൺവീനർമാർ),പബ്ലിസിറ്റി- റവ.ജോർജ് ജേക്കബ് (ചെയർമാൻ), ജോസഫ് ഇലവുംമൂട്, രാജു കളപ്പുരയ്ക്കൽ (കൺവീനർമാർ) മിഷണറി ഫണ്ട് കളക്ഷൻ- റവ.പി.ഒ.നൈനാൻ (ചെയർമാൻ), ബിജു പുറത്തൂടൻ, ജോയ്‌സ് സഖറിയ (കൺവീനർമാർ). അറേഞ്ച്‌മെന്റ്‌സ്- റവ. ജേക്കബ്. കെ. മാത്യു ,റവ. മാത്യു. പി. ജോർജ് (ചെയർമാൻമാർ), സി. കെ. ജോർജ്, മാത്യൂസ് പി. മാത്യു (കൺവീനർമാർ), ക്വയർ -റവ. പ്രവീൺ ചാക്കോ ജോർജ് (ചെയർമാൻ), ജിസൺ.എം. ഫിലിപ്പ്, റോയ് മാത്യു (കൺവീനർമാർ).