കാട്ടൂർപേട്ട: ചെറുകോൽ പഞ്ചായത്തിലെ കാട്ടൂർ പേട്ട ഭാഗത്ത് കാട്ടുപന്നികളുടെ ശല്യംകാരണം ജന ജീവിതം ബുദ്ധിമുട്ടിലായി. കാട്ടുപന്നികൾ കൂട്ടമായി എത്തി കാർഷികവിളകൾ നശിപ്പിക്കുകയാണ്. രാത്രികാലങ്ങളിൽ ഇടവഴികളിൽ പോലും കാട്ടുപന്നികൾ ഇറങ്ങി നടക്കുന്ന അവസ്ഥയും ഉണ്ട്. കഴിഞ്ഞ ദിവസം രാത്രി വീട്ടുമുറ്റത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ ചെറുകോൽ ഗവ.യു.പി.സ്‌കൂൾ അദ്ധ്യാപകൻ കുമ്പംകുഴിയിൽ കെ.എ.തൻസീറിന് പരിക്കേറ്റിരുന്നു. രാത്രിയിൽ ഇവറ്റകളുടെ ആക്രമണം കാരണം ജനങ്ങൾക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണ്.