പത്തനംതിട്ട: നഗരസഭാ പ്രദേശത്ത ജലക്ഷാമത്തിന് ശാശ്വത പരിഹാരമായി വീണാ ജോർജ് എം.എൽ.എയുടെ ശ്രമഫലമായി കിഫ്ബിയിൽ നിന്നും പതിനൊന്നരകോടി രൂപാ വിനിയോഗിച്ച് ആധുനിക പൈപ്പ്‌ലൈനുകൾ സ്ഥാപിക്കുന്നതിന് ടെണ്ടർ നടപടികൾ 19 ന് ആരംഭിക്കുമെന്ന് നഗരസഭാ വിളിച്ചുചേർത്ത വാട്ടർ അതോറിറ്റി അഡൈ്വസറി യോഗത്തിൽ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ അറിയിച്ചു. പി.വി.സി പൈപ്പ് ഉപയോഗിച്ച് പുതിയ വാട്ടർ കണക്ഷൻ നൽകുന്നതിനായി രണ്ടുകോടി രൂപാ വിനിയോഗിക്കും. നഗരസഭാ പ്രദേശത്തെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുന്നതിന് യോഗത്തിൽ നിർദ്ദേശം നൽകി. വിവിധ പ്രദേശങ്ങളിലെ പ്രശ്‌നങ്ങൾ കൗൺസിൽ അംഗങ്ങൾ അവതരിപ്പിച്ചു.നിലവിലെ പ്രശ്‌നങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പരിഹരിക്കുമെന്ന് വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനീയർ ജെ.ഹരികുമാർ അറിയിച്ചു. വൈസ് ചെയർപേഴ്‌സൺ ആമിനാ ഹൈദരാലി കൗൺസിൽ അംഗങ്ങളായ അഡ്വ.എ.സുരേഷ്‌കുമാർ, കെ.ജാസിംകുട്ടി, പി.കെ.അനീഷ്,സുമേഷ് ബാബു,ശോഭാ കെ. മാത്യു, ഷീനാ രാജോഷ്, ആനിസജി, മേഴ്‌സി വർഗീസ്, എം.സിഷെരീഫ്, അംബികാവേണു, ഷൈലജ എസ്. അഷറഫ്, ഷീല എസ്.,ലാലിരാജു, അനില അനിൽ, കെ.ആർ.അജിത്കുമാർ, അഡ്വ. റോഷൻ നായർ, ഇന്ദിരാമണിയമ്മ,സുജാ അജി,ആൻസി തോമസ്,സിന്ധു അനിൽ,വിമലാ ശിവൻ, ജെറി അലക്‌സസ് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ നിസാർ, അസി.എൻജിനീയർ സതികുമാരി എന്നിവർ സംസാരിച്ചു.നഗരസഭാ അഡ്വൈവസറി യോഗം മൂന്നു മാസത്തിൽ ഒരിക്കൽ കൂടുന്നതിനും കുടിവെള്ള പ്രശ്‌ന പരിഹാരത്തിന് നഗരസഭയിൽ സെൽ രൂപീകരിക്കുന്നതിനും തീരുമാനിച്ചു.