ചെങ്ങന്നൂർ: ചെങ്ങന്നൂർ വൈദ്യുതി ഡിവിഷൻ പരിധിയിൽ വരുന്ന ചെങ്ങന്നൂർ, കല്ലിശേരി, മുളക്കുഴ, കൊല്ലകടവ്,ചെന്നിത്തല,മാന്നാർ,വെൺമണി എന്നീ സെക്ഷനിലെ വൈദ്യുതി ചാർജ്ജ് കുടിശികയുളള ഉപഭോക്താക്കളുടെ കൊവിഡ് കാലഘട്ട സാവകാശം ഡിസംബർ 31ന് അവസാനിച്ചു. ഉപഭോക്താക്കളുടെ വൈദ്യുതിബന്ധം വിഛേദിക്കാനുളള നടപടി ആരംഭിച്ചിട്ടുണ്ട്. വൈദ്യുതി ചാർജ്ജ് കുടിശികയുളള ഉപഭോക്താക്കൾ ഓൺലൈൻ സംവിധാനം പരമാവധി ഉപയോഗിച്ച് കുടിശിക അടയ്ക്കണം. അല്ലാത്ത പക്ഷം വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.