തണ്ണിത്തോട് : പ്ലാന്റേഷൻ കോർപ്പറേഷന്റെ തണ്ണിത്തോട് എസ്റ്റേറ്റിലെ തൊഴിലാളികൾ താമസിക്കുന്ന ലയത്തിൽ നിന്ന് വനപാലകർ കാട്ടിറച്ചി പിടിച്ചെടുത്തു. പ്ലാന്റേഷൻ എസ്റ്റേറ്റ് എ ഡിവിഷനിലെ തൊഴിലാളിയായ മോഹനൻ (43) താമസിച്ചിരുന്ന സ്ഥലത്ത് നിന്നാണ് ഇറച്ചി പിടിച്ചെടുത്തത്. ഏത് വന്യജീവിയുടെ ഇറച്ചിയാണെന്ന് പരിശോധനകൾക്ക് ശേഷമേ വ്യക്തമാകുവെന്ന് വനപാലകർ പറഞ്ഞു. അന്വേഷണം ആരംഭിച്ചു.