പത്തനംതിട്ട: കിഫ്ബി തുക ഉപയോഗിച്ച് പത്തനംതിട്ട നഗരത്തിലെ പൈപ്പ് ലൈനുകൾ ആധുനിക രീതിയിലാക്കുമെന്ന് നഗരസഭ വിളിച്ചുചേർത്ത വാട്ടർ അതോറിറ്റി അഡ്വൈസറി യോഗത്തിൽ നഗരസഭ ചെയർമാൻ ടി. സക്കീർഹുസൈൻ അറിയിച്ചു. കാലപ്പഴക്കംചെന്ന പൈപ്പുലൈനുകൾ ഉപയോഗിക്കുന്നത് കാരണം നിരന്തരമായി പൈപ്പുപൊട്ടുന്നതിന് പരിഹാരം കാണാൻ കിഫ്ബിയിൽ നിന്ന് പതിനൊന്നരക്കോടി രൂപ അനുവദിച്ചിചട്ടുണ്ട്. ആധുനിക പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിന് 19 ന് ടെൻഡർ
നടപടികൾ ആരംഭിക്കും. വാട്ടർ അതോറിട്ടി എക്‌സിക്യൂട്ടീവ്
എൻജിനീയർ ജെ. ഹരികുമാർ അറിയിച്ചു. വൈസ് ചെയർപേഴ്‌സൺ ആമിനാ
ഹൈദരലി, കൗൺസിൽ അംഗങ്ങളായ .എ. സുരേഷ്‌കുമാർ,കെ. ജാസിംകുട്ടി,
പി.കെ.അനീഷ്, സുമേഷ് ബാബു, ശോഭാ കെ.മാത്യു, ഷീനാ രാജേഷ്, ആനി
സജി, മേഴ്‌സി വർഗീസ്, എം.സി.ഷെരീഫ്, അംബികാ വേണു, ഷൈലജ എസ്
അഷറഫ്, എസ് . ഷീല , ലാലിരാജു, അനില അനിൽ, കെ.ആർ. അജിത്കുമാർ,
റോഷൻ നായർ, ഇന്ദിരാമണിയമ്മ, സുജാ അജി, ആൻസി തോമസ്, സിന്ധു
അനിൽ, വിമലാ ശിവൻ, ജെറി അലക്‌സ് അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ
നിസാർ, അസി. എൻജിനീയർ സതികുമാരി എന്നിവർ സംസാരിച്ചു.