joykutty
കെ. ജി ജോയിക്കുട്ടി

കൊടുമൺ: റിട്ട.ഹെ‌ഡ്മാസ്റ്റർ ചന്ദനപ്പള്ളി വടക്കേതിൽ കെ. ജി ജോയിക്കുട്ടി ( 72 ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ. മലങ്കര ഓർത്തഡോക്‌സ് സഭാ മുൻ മാനേജിംഗ് കമ്മറ്റി അംഗം,, തുമ്പമൺ ഭദ്രാസന സുവിശേഷസംഘം സെക്രട്ടറി, ചന്ദനപ്പള്ളി വലിയപള്ളി നിർമ്മാണ കമ്മിറ്റി കൺവീനർ, ട്രസ്റ്റി, . കൊടുമൺ ഗ്രാമപഞ്ചായത്ത് മുൻ അംഗം, ചന്ദനപ്പള്ളി സാൻജോർജിയൻ ചാരിറ്റബിൾ സൊസൈറ്റി വൈസ് പ്രസിഡന്റ്, കൊശമറ്റം ബാങ്ക് മാനേജർ, എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.ഭാര്യ: ജി. അമ്മിണി (റിട്ട. ഹെഡ്മിസ്ട്രസ് ) പ്രമാടം കോടിയാട്ട് കുടുംബാംഗമാണ്.
മക്കൾ: ആനി (സിങ്കപ്പൂർ), ജോയ്‌സ് (സാസ്‌കൻ ടെക്‌നോളജീസ്, ബംഗലുരു), ജോർജി.
മരുമക്കൾ : ഷാജി (സിങ്കപ്പൂർ ), സരിത ,ആഷ.