തിരുവല്ല: . ടി.കെ.റോഡിൽ വൈ.എം.സി.എ ജംഗ്ഷന് സമീപത്തെ ബഥേൽ ബാറ്ററി ഹൗസിന് തീപിടിച്ചു. ഇന്നലെ രാവിലെ പത്തിന് ഉടമയെത്തി സ്ഥാപനം തുറന്നപ്പോഴാണ് തീപിടിച്ച സാധനസാമഗ്രികൾ കത്തിനശിച്ചതായി കണ്ടത്. ബാറ്ററികൾ, കമ്പ്യൂട്ടർ, പ്രിന്റർ, ഫാൻ, മേശ തുടങ്ങിയവയെല്ലാം കത്തിനശിച്ചു. വയറിംഗും പൂർണമായും കത്തിയിട്ടുണ്ട്. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും പൊലീസും ഫോറൻസിക് സംഘവും പരിശോധന നടത്തി. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപുകഞ്ഞു കത്തുകയായിരുന്നു. സമീപത്തെ മറ്റ് സ്ഥാപനങ്ങളിലേക്ക് തീ ആളിപ്പടരാതിരുന്നത് മൂലം വൻദുരന്തം ഒഴിവായി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായി സ്ഥാപന ഉടമ ആൻഡ്രൂസ് ചെറിയാൻ പറഞ്ഞു.