തിരുവല്ല: വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ലഭിച്ച അപേക്ഷകളിൽ മതിയായ രേഖകൾ ഇല്ലാത്തതിനാൽ തുടർനടപടികൾ സ്വീകരിക്കാൻ സാധിക്കാത്ത അപേക്ഷകരെ നേരിൽ കേട്ട് രേഖകൾ പരിശോധിക്കുന്നതിനായി അപേക്ഷകരുടെ മൊബൈൽ നമ്പറിലേക്ക് ഹിയറിംഗ് തീയതി മെസേജ് അയച്ചതായി തഹസിൽദാർ അറിയിച്ചു. ഇത്തരത്തിൽ മെസേജ് ലഭിച്ച അപേക്ഷകർ വീട്ടിലെ ഒരാളുടെയോ / വീടിനടുത്തുള്ള ഒരാളുടെയോ ഇലക്ഷൻ ഐ.ഡി. കാർഡ് നമ്പർ, അപേക്ഷകന്റെ ജനനത്തീയതി തെളിയിക്കുന്ന രേഖ, സ്ഥിരതാമസം തെളിയിക്കുന്ന രേഖ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 12 ന് വൈകിട്ട് 5 ന് മുമ്പായി തിരുവല്ല താലൂക്ക് ഓഫിസിലെ ഇലക്ഷൻ സെക്ഷനുമായി ബന്ധപ്പെടണം . ഫോൺ: 0469 2960103.