09-kuttavanchi
ഹൊഗനെക്കല്ലിൽ നിന്ന് എത്തിച്ചകുട്ട വഞ്ചികൾ അടവി ഇക്കോ ടുറിസം സെന്ററിൽ റെയിൻ ഗാർഡ് കോപൗണ്ട് തേച്ച് ഉണങ്ങാൻ വച്ചിരിക്കുന്നു.

തണ്ണിത്തോട്: വനംവകുപ്പിന്റെ അടവി ഇക്കോ ടൂറിസം സെന്ററിൽ പുതിയ കുട്ടവഞ്ചികളെത്തി. ഹൊഗനെക്കല്ലിൽ നിന്ന് 26 കുട്ടവഞ്ചികളാണ് പുതുതായി എത്തിച്ചത്. മുളയിൽ നിർമ്മിച്ച വലിയ കുട്ടവഞ്ചികളുടെ പുറത്ത് പ്ലാസ്റ്റിക് ചാക്ക് ഷീറ്റ് പൊതിഞ്ഞ് അതിന് മുകളിൽ റയിൻ ഗാർഡ് കോപൗണ്ട് ഉരുക്കി തേച്ചാണ് ബലപ്പെടുത്തുന്നത്. സവാരി നടത്തുമ്പോൾ കുട്ടവഞ്ചികൾക്കുള്ളിൽ വെള്ളം കയറാതിരിക്കാനാണ് റയിൻ ഗാർഡ് കോപൗണ്ട് പുറമേ തേച്ചുപിടിപ്പിക്കുന്നത്. ഇന്ന് ഇവ നീറ്റിലിറക്കും. ഒരു വർഷം മുമ്പ് ഹൊഗനകല്ലിൽ നിന്ന് കൊണ്ടുവന്ന കുട്ടവഞ്ചികളാണിവിടെ ഉപയോഗിച്ചിരുന്നത്. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് സവാരി നിറുത്തിവച്ചതോടെ ഇവ മാസങ്ങളോളം ഉപയോഗിക്കാതെ കരയ്ക്ക് കയറ്റിവച്ചതുമൂലം നശിച്ചിരുന്നു. അടവിയിൽ കുട്ടവഞ്ചി സവാരി തുടങ്ങിയ സമയത്ത് ഹൊഗനെക്കല്ലിൽ നിന്ന് കുട്ടവഞ്ചി നിർമ്മാണത്തിൽ വിദഗ്ദനായ പളനിയെയും എത്തിച്ചിരുന്നു.