കോന്നി: നിയോജക മണ്ഡലത്തിലെ ആരോഗ്യമേഖലയെ ശാക്തീകരിക്കാൻ കരുതൽ സ്പർശം എന്ന പദ്ധതി നടപ്പിലാക്കുമെന്നും ഇതിന്റെ ഭാഗമായി നിയോജക മണ്ഡലത്തിലെ എട്ട് ആരോഗ്യ സ്ഥാപനങ്ങൾക്ക് ആംബുലൻസ് കൈമാറുമെന്നും അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. നാളെ രാവിലെ 11ന് കോന്നി ചന്തമൈതാനിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി അഡ്വ.കെ.രാജു പദ്ധതി ഉദ്ഘാടനം ചെയ്ത് ആംബുലൻസുകൾ കൈമാറും.
എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 1.13 കോടി മുടക്കിയാണ് ആംബുലൻസ് നൽകുന്നത്. കോന്നി താലൂക്ക് ആശുപത്രിക്കും ഭൂരിഭാഗം ആരോഗ്യ സ്ഥാപനങ്ങൾക്കും സ്വന്തമായി ആംബുലൻസ് ഇല്ലാത്ത സ്ഥിതിയായിരുന്നു. താലൂക്ക് ആശുപത്രിയിലെ 108 ആംബുലൻസ് ആശുപത്രിയുടെ നിയന്ത്രണത്തിലുള്ളതല്ല.
താലൂക്ക് ആശുപത്രിക്ക് ബേസിക്ക് ലൈഫ് സപ്പോർട്ട് ആംബുലൻസാണ് നൽകുന്നത്. ജീവൻ രക്ഷിക്കുന്നതിനുള്ള അത്യന്താധുനിക സൗകര്യങ്ങളുള്ള ആംബുലൻസിന് 20.24 ലക്ഷമാണ് വില.
ആരോഗ്യമേഖലയെ കാലാനുസൃതമായി നവീകരിക്കുന്നതിന്റെ ഭാഗമായി ലൈഫ് മിഷനിലുൾപ്പെടുത്തി നിയോജക മണ്ഡലത്തിലെ എല്ലാ പ്രാഥമിക ആരോഗ്യ ണെന്ന് എം.എൽ.എ പറഞ്ഞു
--------------------------------
കോന്നി താലൂക്ക് ആശുപത്രി, പ്രമാടം, വള്ളിക്കോട്, കൂടൽ, മലയാലപ്പുഴ, മൈലപ്ര, ആങ്ങമൂഴി, കൊക്കാത്തോട് എന്നീ ആരോഗ്യ കേന്ദ്രങ്ങൾക്കാണ് ആംബുലൻസുകൾ