കോന്നി: നിയോജക മണ്ഡലത്തിലെ 23 പൊതുമരാമത്ത് റോഡുകളുടെ പുനരുദ്ധാരണ ജോലികൾക്ക് ഭരണാനുമതി ലഭിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.പൊതുമരാമത്ത് വകുപ്പിന്റെ പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തിയാണ് 5.45 കോടി രൂപ അനുവദിച്ച് ഭരണാനുമതി നല്കിയത്.
റോഡുകളുടെ അറ്റകുറ്റപ്പണി, സൈഡു കെട്ട്, കലുങ്ക് നിർമ്മാണം തുടങ്ങിയ പ്രവർത്തികളാണ് നടത്തുന്നത്.
[റോഡുകളുടെ പേരും അനുവദിച്ച തുകയും ചുവടെ]
കൈപ്പട്ടൂർ - വള്ളിക്കോട് : 25 ലക്ഷം,
അരുവാപ്പുലം - വകയാർ : 25 ലക്ഷം
കോന്നി - കല്ലേലി : 20 ലക്ഷം
അതിരുങ്കൽ- കുളത്തുമൺ : 25 ലക്ഷം,
ചങ്കൂർമുക്ക് - അതുമ്പുംകുളം : 20 ലക്ഷം,
ആനചാരിക്കൽ - മീൻമുട്ടിക്കൽ : 25 ലക്ഷം
വെട്ടൂർ - കാഞ്ഞിരപ്പാറ - കിഴക്കുപുറം : 20 ലക്ഷം,
തണ്ണിത്തോട്മൂഴി - കരിമാൻ തോട് : 25 ലക്ഷം,
കല്ലേലി -കൊക്കാത്തോട് റോഡ് സൈഡ്‌കെട്ട് : 25 ലക്ഷം ,
വെട്ടൂർ - കാഞ്ഞിരപ്പാറ റോഡ് സൈഡ് കെട്ട് : 20ലക്ഷം,
ആനകുത്തി - കുമ്മണ്ണൂർ : 25 ലക്ഷം
പൊപതീപ്പാട് - മുണ്ടക്കൽ സൈഡ് കെട്ട് :20 ലക്ഷം
അതിരുങ്കൽ - കുളത്തുമൺ സൈഡ് കെട്ട് 20 ലക്ഷം
ചങ്കൂർമുക്ക് അതുമ്പുംകുളം സൈഡ് കെട്ട് : 25 ലക്ഷം
തണ്ണിത്തോട്മൂഴി - കരിമാൻ തോട് : 15 ലക്ഷം
കൈപ്പട്ടൂർ - വള്ളിക്കോട് റോഡ് കലുങ്ക് നിർമ്മാണം :25 ലക്ഷം
വകയർ - അതിരുങ്കൽ റോഡ് സൈഡ് കെട്ട് : 25 ലക്ഷം
തൃപ്പാറ - ചന്ദനപ്പള്ളി : 25 ലക്ഷം
അളിയൻമുക്ക് -കൊച്ചു കോയിക്കൽ : 25 ലക്ഷം
പി.കെ.വി റോഡ് 45 ലക്ഷം
വടശ്ശേരിക്കര - ചിറ്റാർ :25ലക്ഷം
ഇളമണ്ണൂർ - കലഞ്ഞൂർ -പൂതങ്കര : 25
പാടം - വെള്ളംതെറ്റി :15 ലക്ഷം>