മല്ലപ്പള്ളി: പുതുക്കിപണിത ചുങ്കപ്പാറ - മണിമല റോഡിൽ വാഹനാപകടങ്ങൾ പതിവാകുന്നു. ഉന്നത നിലവാരത്തിൽ നിർമ്മിച്ച റോഡിൽ മഴപെയ്യുമ്പോഴാണ് തുടർച്ചയായ അപകടങ്ങൾ ഉണ്ടാകുന്നത്. അമിതവേഗതയും വാഹനങ്ങൾ തെന്നിമാറുന്നതുമാണ് അപകടകാരണമെന്ന് നാട്ടുകാർ പറയുന്നു. ഇന്നലെ വൈകുന്നേരം കോട്ടാങ്ങൽ ചെമ്പിലാക്കൽപടിയിൽ റോഡിൽ നിന്നും സമീപപുരയിടത്തേക്ക് മീൻ കയറ്റിവന്ന ലോറി മറിഞ്ഞതാണ് ഏറ്റവും ഒടുവിലത്തെ അപകടം.