പന്തളം: സി.പി.എം പന്തളം ഏരിയാ കമ്മറ്റിക്ക് സെക്രട്ടറിമാർ വാഴുന്നില്ല. എട്ട് വർഷത്തിനിടെ സെക്രട്ടറിമാരായത് ഒൻപതുപേർ. ഏരിയാ കമ്മറ്റിക്ക് പുതിയ കെട്ടിടം സ്വന്തമായി വാങ്ങി ഓഫീസ് തുടങ്ങിയതോടെയാണ് സെക്രട്ടറിമാർ വാഴാതായത് എന്നാണ് സംസാരം. 2013 ൽ ഡി. രവി ന്ദ്രൻ എരിയാ സെക്രട്ടറിയായിരുന്ന കാലത്താണ് ഓഫീസ് കെട്ടിടം വാങ്ങിയത് .ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ രവിന്ദ്രന് പാർട്ടി നടപടിക്ക് വിധേയനാകേണ്ടി വന്നു. പകരം ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ ബാബു കോയിക്കലേത്തിന് ചുമതല നൽകി. പിന്നീട് നടന്ന എരിയാസമ്മേളനത്തിൽ അഡ്വ. കെ അർപ്രമോദിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഒരു വർഷം കഴിഞ്ഞപ്പോൾ പ്രമോദി ന് നടപടി ഉണ്ടായി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറേണ്ടിവന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം റ്റി.ഡി ബൈജുവിന് ചുമതല നൽകി. ഒരു വർഷം കഴിഞ്ഞപ്പോൾ ബൈജു മാറി ജില്ലാ കമ്മിറ്റ അംഗം ആർ.തുളസീധരൻ പിള്ള വന്നു. കഴിഞ്ഞ ഏരിയ സമ്മേ ളനത്തിൽ കെ.പി.ച ന്ദ്രശേഖരക്കുറുപ്പിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു.3 തവണ ഒരാൾക്ക്‌ സെക്രട്ടറി സ്ഥാനം വഹിക്കാൻ പാടില്ല എന്ന കാരണത്താൽ 6 മാസം കഴിഞ്ഞപ്പോൾ അദ്ദേഹത്തെ മാറ്റി .വീണ്ടും അഡ്വ.കെ.ആർ.പ്രമോദ് കുമാറിനെ സെക്രട്ടറിയാക്കി. ഒരു വർഷമായപ്പോൾ പ്രമോദ് ഹൃദയ സംബന്ധമയ രോഗത്തിന് ചികിത്സക്ക് വേണ്ടി മാറി.. പകരം ഏരിയാ കമ്മറ്റി അംഗം ഇ.ഫസലിന് ചുമതല നൽകി .നഗരസഭ തിരഞ്ഞെടുപ്പിൽ എൽ. ഡി എഫിനുണ്ടായ കനത്ത പരാജയത്തെ തുർന്ന് കഴിഞ്ഞ ദിവസം ഫസലിനെ സെക്രട്ടറിയുടെ ചുമതലയിൽ നിന്ന് മാറ്റി ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ പി.ബി.ഹർഷകുമാറിന് സെക്രട്ടറിയുടെ ചുമതല നൽകി .കഴിഞ്ഞ തവണ 15 സീറ്റുകൾ നേടി എൽ ഡി എഫ് നഗരസഭയിൽ അധികാരത്തിൽ വന്നു. ഇക്കുറി 9 സിറ്റായി കുറഞ്ഞു .സ്ഥാനാർത്ഥി നിർണയത്തിലെ അപാകതയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലുണ്ടായ വീഴ്ചയുംതോൽവിക്ക് ഒരു പരിധി വരെ കാരണമായി. പന്തളം ഏരിയായിൽ നിന്ന് അഞ്ച് ജില്ലാ കമ്മിറ്റി അംഗങ്ങൾ വരെ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ ഒരാൾപോലും പന്തളത്ത് നിന്ന് ജില്ലാ കമ്മറ്റിയിലേക്കില്ല.