madhu
റവ. അലക്സ് കരമ്പിൽ കോർ എപ്പിസ് കോപ്പാ യുടെ പേരിലുള്ള പ്രഥമ പൊതു പ്രവർത്തന അവാർഡ് കെ.പി.സി. സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധുവിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമർപ്പിക്കുന്നു.

അടൂർ: അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ ഭൂരി പക്ഷ ത്തോടെ തിരിച്ചുവരവ് നടത്തുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. അടൂർ സെന്റ് സിറിൾസ് കോളജിന്റെ പ്രഥമ പ്രിൻസിപ്പൽ റവ. അലക്സ് കുരമ്പിൽ കോർ എപ്പിസ്കോപ്പായുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനവും കെ.പി.സി. സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധുവിന് പ്രഥമ പൊതു പ്രവർത്തന അവാർഡും സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ രംഗത്തും പൊതുപ്രവർത്തന രംഗത്തും പഴകളും മധു നടത്തുന്നത് മാതൃകാപരമായ പ്രവർത്തനങ്ങളാണെന്നും അദ്ദേഹം പറ‌ഞ്ഞു. സഭാമാനേജിംഗ് കമ്മറ്റി അംഗവും സെന്റ് സിറിൾസ് കോളജ് മുൻ പ്രിൻസിപ്പലുമായ പ്രഫ. ഡോ: വർഗീസ് പേരയിലിന്റെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരം ഭദ്രാസന മെത്രാ പോലീത്ത ഗബ്രിയേൽ മാർ ഗ്രിഗോറി യോസ് മെത്രാ പ്പോലീത്ത ,ചലച്ചിത്ര സംവിധായ കൻ അടൂർ ഗോപാല കൃഷ്ണൻ,കോളജ് വൈസ് പ്രിൻസിപ്പൽ പ്രഫ. മിനി മാത്യു ,പള്ളിയറ ശ്രീധരൻ ,ഫാ. സജി കോട്ട് ,ഫാ. സോളു, എൻ. കണ്ണപ്പൻ, പ്രൊഫ. ഗായത്രി വിജയ ലക്ഷ്മി ,ബിന്നി സാഹിതി ,ജോമോൻ ജോയ്സ് ,ഡോ. ഗിഫ്റ്റി എൽസാ വർഗ്ഗീസ് ,സൂസൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.