പത്തനംതിട്ട :പെരിങ്ങമല ആഗിൽ മൻസിൽ വീട്ടിൽ,മുഹസിനെ (22) കഞ്ചാവുമായി എക്സസൈസ് പിടികൂടി. 200 ഗ്രാം കഞ്ചാവും, കഞ്ചാവിന്റെ വിൽപ്പനയ്ക്കായി ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ. ജി. പ്രകാശിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ബി. ശശിധരൻപിള്ള, സി. ഇ. ഒമാരായ എച്ച്. അഷറഫ്, ടി. എൻ. ബിനുരാജ്, എൻ. പ്രവീൺ, ഷാബു തോമസ്, എസ്. അനീഷ്, അബ്ദുൽസലാം പി. റ്റി. എന്നിവർ പങ്കെടുത്തു.