പാണ്ടനാട് : മിത്രമഠം ശ്രീനാരായണ കൺവെൻഷൻ എസ്..എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ കൺവീനർ അനിൽ പി ശ്രീരംഗം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സുനീഷ് മുടിയേൽ അദ്ധ്യക്ഷത വഹിച്ചു. തന്ത്രി രഞ്ജു ആനന്ദഭദ്രത്ത് മുഖ്യപ്രഭാഷണവും കല്ലാർ മദനൻ അനുഗ്രഹപ്രഭാഷണവും നടത്തി. പി.എൻ.പ്രസാദ്, കെ.ബി.യശോധരൻ ശോഭന രാജേന്ദ്രൻ സുരേഷ് വല്ലന എന്നിവർ പ്രസംഗിച്ചു.