തിരുവല്ല: കക്ഷി രാഷ്ട്രീയത്തിന് അതീതമായി കാര്യക്ഷമതയോടെ ജനസേവനം നിർവഹിക്കുക എന്നതായിരിക്കണം ജനപ്രതിനിധികളുടെ ഉത്തരവാദിത്തമെന്ന് മാർത്തോമ്മാ സഭാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്താ പറഞ്ഞു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു തിരഞ്ഞെടുക്കപ്പെട്ട മാർത്തോമ്മാ സഭാംഗങ്ങളായ ജനപ്രതിനിധികളുടെ സംഗമം തിരുവല്ലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ. കുര്യൻ, മുൻ മന്ത്രി അഡ്വ. മാത്യു ടി. തോമസ് എം.എൽ.എ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. സഭാ സെക്രട്ടറി റവ. കെ. ജി. ജോസഫ്, വൈദിക ട്രസ്റ്റി റവ. തോമസ് സി. അലക്‌സാണ്ടർ, അത്മായ ട്രസ്റ്റി പി.പി. അച്ചൻകുഞ്ഞ് എന്നിവർ പ്രസംഗിച്ചു.