10-sob-manoj-rajan
മനോജ് രാജൻ

പന്തളം: ദോഹയിലുണ്ടായ വാഹനാപകടത്തിൽ കുളനട പനങ്ങാട് പാണ്ടിശ്ശേരിൽ പി.കെ.രാജന്റെ മകൻ മനോജ് രാജൻ (വാവ-39) മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ രണ്ടിനാണ് അപകടം. സംസ്‌കാരം പിന്നീട്. ദോഹയിൽ അൽബാദ് ലോജിസ്റ്റിക്ക് കമ്പനിയിൽ ജീവനക്കാരനായ രാജൻ ജോലി സ്ഥലത്തുനിന്ന് വീട്ടിലേക്ക് വാഹനത്തിൽ മടങ്ങുമ്പോൾ ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. പൊടിയമ്മയാണ് അമ്മ. ഭാര്യ: നിഷ. മകൾ: നേഹ.