ശബരിമല : ദർശനത്തിനായെത്തിയ തെലുങ്കാന സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തെലുങ്കാന മെഹബൂബ് നഗർ, ദമരിഗിദ വെങ്കിടേശ്വര കോളനിയിൽ 1142/2 വീട്ടിൽ നരേഷ് ഗോണിഗെനൂർ (27) ആണ് മരിച്ചത്. മല കയറുന്നതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ ട്രാക്ടറിൽ സന്നിധാനത്തെ ഗവ. ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ രാവിലെ 6.15 ഓടെയായിരുന്നു മരണം.