കോന്നി: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് വേണ്ടി പ്രകാശനം ചെയ്ത ലോഗോ മാറ്റി ഗുരു സാന്നിദ്ധ്യമുള്ള പുതിയ ലോഗോ തിരഞ്ഞെടുക്കണമെന്ന് ഗുരുനിത്യചൈതന്യയതി പഠന ഗവേഷണകേന്ദ്രം കമ്മറ്റി ആവശ്യപ്പെട്ടു. സർവകലാശാലയ്ക്ക് ലഭിച്ച ലോഗോകളിൽ നിന്ന് വിദഗ്ദ്ധ സമിതിയെക്കൊണ്ട് പുതിയ ലൊഗോ തിരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി. പ്രസിഡന്റ് ജയകൃഷണൻ കലഞ്ഞൂർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. എം.സുരേഷ്, പങ്കജാക്ഷൻ വെട്ടൂർ, മനോജ് സുകുമാരൻ, എസ്.പത്മകുമാർ, ബിനോയി.റ്റി.ആർ തുടങ്ങിയവർ സംസാരിച്ചു.