kerala
kerala

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനുളള സാദ്ധ്യത തളളാതെ കേന്ദ്രമന്ത്രി വി.മുരളീധരൻ. മുമ്പ് ജനവിധി തേടിയ കഴക്കൂട്ടമാണ് തന്റെ മണ്ഡലമെന്ന് പറഞ്ഞ അദ്ദേഹം തീരുമാനം കേന്ദ്ര നേതൃത്വത്തിന്റേതാണെന്നും വ്യക്തമാക്കി. കഴക്കൂട്ടത്തെ വികസനവിഷയങ്ങളിൽ ഇപ്പോഴും താൻ സജീവമായി ഇടപെടാറുണ്ട്. ആറന്മുളയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വി. മുരളീധരൻ. ഒ.രാജഗോപാൽ ഇക്കുറി മൽസരിക്കുമോ എന്നതിലും പാർട്ടിയാണ് തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.