ഇലവുംതിട്ട : കാർ സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടർ യാത്രികൻ മരിച്ചു. ഇലവുംതിട്ട പുളിന്തിട്ട വീട്ടിൽ തോമസ് മാത്യു (58) ആണ് ഇന്നലെ രാവിലെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ശനിയാഴ്ച രാവിലെ 8.30 ന് പ്രക്കാനം കവലയിലായിരുന്നു അപകടം. ഓമല്ലൂർ - ഇലന്തൂർ റോഡിലൂടെ പാഞ്ഞുവന്ന കാർ സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച ശേഷം സമീപത്തെ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ തോമസ് മാത്യുവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മലയാള മനോരമ പത്തനംതിട്ട യൂണിറ്റ് ഓഫീസിലെ ജീവനക്കാരനാണ്. അപകടം. ഭാര്യ: ജെസി തോമസ്.